HAPPY WOMEN’S DAY : EACH FOR EQUAL

International Women's Day Radio Suno

 

HAPPY WOMEN’S DAY : EACH FOR EQUAL

ഇന്ന് ലോക വനിതാ ദിനം. അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് വിളിച്ചുപറയുന്നത് . ലോകമെങ്ങും വനിതാ ദിന ആഘോഷങ്ങളും നടന്നു കൊണ്ടിരിക്കുന്നു . റേഡിയോ സുനോ 91 .7 എഫ് . എം പെൺ പെരുമ എന്ന പേരിൽ പ്രേത്യക ഓൺ – എയർ ചിന്തകളും പങ്കുവെക്കുന്നുണ്ട് . സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .[1] ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ഈ ദിനത്തിന്റെ പിന്നിലുണ്ട് .

ഓരോ വനിതകൾക്കും റേഡിയോ സുനോ 91.7 ന്റെ വനിതാദിനാശംസകൾ

വനിതാദിനത്തിൽ റേഡിയോ സുനോയിൽ എത്തിയ അതിഥികൾ…

MORE FROM RADIO SUNO