HAPPY QATAR NATIONAL DAY 2020
‘സാമ്രാജ്യത്തിന്റെ (സിംഹാസനത്തിന്റെ) നാഥന് സ്തുതി, എല്ലാ പ്രവൃത്തികളിലും ദൈവത്തിന്റെ വിധി സ്വീകരിക്കുന്നു’ (We praise you, the Lord of the Throne, We accept your judgment in all actions) ഈ ദേശീയ ദിന മുദ്രാവാക്യത്തോടെ ഖത്തർ ദേശീയ ദിന നിറവിൽ .
1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത് .
ഓരോ പ്രവാസിയും ഹൃദയം നിറഞ്ഞു ഈ പവിഴ ദ്വീപിനു നന്ദി പറയുന്ന ദിനം . സ്വദേശത്ത് ഓരോ കുടുംബങ്ങളിലും സന്തോഷം നിറയുമ്പോൾ ഉയരുന്ന ഓരോ പ്രാർത്ഥനയും ഈ രാജ്യത്തിനുള്ള സമർപ്പണം കൂടിയാണ് .
വെല്ലുവിളികളും പ്രതിസന്ധികളും ഖത്തർ നേരിട്ടത് ഇരട്ടി കരുത്തോടെയാണ്. ലോകം ഖത്തറിന്റെ ചങ്കുറ്റത്തെ പ്രകീർത്തിച്ച ദിനങ്ങളാണ് കടന്നു പോകുന്നത് . ലോകം കോവിഡിന് മുന്നിൽ പകച്ചു നിന്നപ്പോൾ കൃത്യമായ തയ്യാറെടുപ്പുകളോടെ ഖത്തറിന്റെ ആരോഗ്യ രംഗം കോവിഡിനെതിരെ പോരാടി ഇന്ന് ലോകത്ത് കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ . മഹാമാരിയിലും സ്വദേശീയെയും പ്രവാസിയെയും രാജ്യം ഒരുപോലെ ചേർത്ത് നിർത്തി . കോവിഡ് പരിശോധനാ കേന്ദ്രങ്ങളും quarantine കേന്ദ്രങ്ങളും നൊടിയിടയിൽ ഉയർന്നു . നിർദേശങ്ങളും സഹായങ്ങളുമായി എല്ലാ മന്ത്രാലയങ്ങളും ജന ങ്ങൾക്കൊപ്പം ശക്തി കേന്ദ്രമായി നിലകൊണ്ടു . ഒരു ദിനം പോലും lockdown പ്രഖ്യാപിക്കാതെ നമ്മുടെ ഖത്തർ കോവിഡിനെ നേരിടട്ടു . ഇപ്പോൾ കോവിഡ് വാക്‌സീന്‍ ഏറ്റവും വേഗത്തിൽ പൊതു സമൂഹത്തിന് നൽകാൻ ഒരുങ്ങുകയാണ് രാജ്യം .
ഖത്തർ എന്ന രാജ്യത്തിന്റെ കരുത്തുറ്റ കരം His Highness The Amir Sheikh Tamim bin Hamad Al Thani -യ്ക്ക് , മന്ത്രാലയങ്ങൾക്കും ഓരോ പ്രവാസി മലയാളിയുടെയും ശബ്‌ദമായ ഖത്തറിന്റെ favorite റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 എഫ് . എം ന്റെ നന്ദി നന്ദി നന്ദി …