HAPPY ONAM
ഇന്ന് തിരുവോണം
ചിങ്ങപ്പുലരിയിൽ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും നാളുകളിൽ മലയാളിയുടെ മനസിൽ ഗൃഹാതുര ഓർമ്മകൾ നിറച്ചു കൊണ്ട് ഇന്ന് തിരുവോണം . ഓണക്കോടിയും , ഓണസദ്യയും , ഓണപ്പാട്ടുകളുമായാണ് ഓരോ മലയാളിയും ഓണം കൊണ്ടാടുന്നത് . കേരളത്തിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ പ്രവാസികളും ആഘോഷങ്ങളിൽ ഒട്ടും പിന്നിൽ അല്ല . വെള്ളിയാഴ്ച ആകും ഏറ്റവും അധികം ആഘോഷങ്ങൾ നടക്കുക . പ്രവാസി സംഘടനകളും വാരാന്ത്യ ദിനങ്ങളിൽ ആണ് ആഘോഷങ്ങൾ ഒരുക്കുന്നത് . റേഡിയോ സുനോ രണ്ടു ദിവസം നീളുന്ന ഓണ പരിപാടികളാണ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത് . ഏവർക്കും റേഡിയോ സുനോ 91 .7 എഫ് . എം ന്റെ ഓണാശംസകൾ .