HAPPY ONAM . ഓണത്തെ മനസ്സ് നിറഞ്ഞ് വരവേറ്റ് മലയാളികൾ .ഉത്രാടപ്പാച്ചിൽ – ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.ലോകമെമ്പാടുമുള്ള മലയാളികൾ കോവിഡ് ഇടവേളയ്ക്ക് ശേഷം ഇത്തവണ ഓണം അതി ഗംഭീരമായി ആഘോഷിക്കും . റേഡിയോ സുനോ 91.7 എഫ്.എമ്മും നിരവധി വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .