HAPPY NEW YEAR

HAPPY NEW YEAR

19 ൽ നിന്നും 20ലേയ്ക്ക്…… ഹാപ്പി ന്യൂ ഇയർ

പ്രതീക്ഷകളും പ്രത്യാശകളുമൊക്കെയായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം മുഴുവൻ . മനുഷ്യന്റെ ആദ്യ സംസ്കാരം ഉടലെടുത്തതുമുതൽതന്നെ പുതുവർഷ ആഘോഷങ്ങളുമുണ്ടായിരുന്നു. ഇതിന്റെ തെളിവുകൾ 5000 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഏറ്റവും പ്രാചീനമായ സംസ്കാരങ്ങളിലൊന്നായ മെസോപ്പൊട്ടേമിയയിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ……

2019 ഖത്തറിന് മികച്ച നേട്ടങ്ങളുടെ വര്‍ഷം കൂടിയാണ് .

ഫിഫ ലോകകപ്പിനായി അല്‍ജനൂബ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം, ദോഹ മെേേട്രായുടെ ഒന്നാംഘട്ട സര്‍വീസ് പൂര്‍ണതോതില്‍ തുടങ്ങിയത്, ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ലോക അത്‌ലറ്റിക്‌സ്, ഗള്‍ഫ് കപ്പ്, ലോക ബീച്ച് ഗെയിംസ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയുള്‍പ്പടെ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളുടെ സംഘാടനം തുടങ്ങി എണ്ണമറ്റ നേട്ടങ്ങളും അംഗീകാരങ്ങളുമായാണ് രാജ്യം 2020ലേക്ക് കടക്കുന്നത് . ഹമദ് തുറമുഖവും ഹമദ് രാജ്യാന്തര വിമാനത്താവളവും കൂടുതല്‍ നവീകരണത്തിന്റെ പാതയിലാണ്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഉള്‍പ്പടെ കായിക നേട്ടങ്ങളും മികവിന്റെ പട്ടികയിലുണ്ട്. ദോഹ മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി. 36 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ദോഹ മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 36 സ്റ്റേഷനുകളിലൂടെ സര്‍വീസ് തുടരുന്നു. മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

ലോക അത്‌ലറ്റിക്‌സില്‍ ഹൈജമ്പില്‍ മുതാസ് ബര്‍ഷിം ലോകകിരീടം നിലനിര്‍ത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറഹ്മാന്‍ സാംബ വെങ്കലം നേടി. വനിതകളുടെ 400മീറ്ററില്‍ മത്സരിച്ച കെന്‍സ സൊസ്സെ ലോക അത്‌ലറ്റിക്‌സില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന ആദ്യവനിതയായി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഖത്തര്‍ നേടി 400മീറ്റര്‍ ഹര്‍ഡില്‍സില്‍ സാംബയും 800മീറ്ററില്‍ അബൂബക്കര്‍ ഹൈദറുമാണ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ കിരീടം നേടിയത്.

2020-നെയും ഖത്തർ കാത്തിരിക്കുന്നത് ഏറെ പ്രതീക്ഷകളോടെ തന്നെയാണ് തിളങ്ങുന്ന ഖത്തറിനു ആശംസകളോടെ റേഡിയോ സുനോ 91 .7 എഫ് . എം

MORE FROM RADIO SUNO