Happy Independence Day 78–ാം സ്വാതന്ത്ര്യ ദിന നിറവിൽ ഇന്ത്യ . ലോകമെമ്പാടും ഇന്ത്യൻ സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് . വൈവിധ്യത്താൽ സമ്പന്നമാണ് ഇന്ത്യ. ചില കൗതുകങ്ങൾ അറിയാം .
മജുലി
ലോകത്തിലെ തന്നെ ഏറ്റവും വലിയ റിവർ ഐലൻഡ് ആയ മജുലി അസമിലാണ് സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിൽ ഒരു ജില്ലാ ആയി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ് , ആസാമിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്ന സവിശേഷതയും മജൂലിയ്ക്ക് സ്വന്തമാണ് .
Darjeeling Himalayan Railway Toy Train
യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് Darjeeling Himalayan Railway Toy Train . ഈ എഞ്ചിനീയ റിംഗ് അത്ഭുതം 1879 നും 1881 നും ഇടയിലാണ് നിർമ്മിച്ചത് .
ജിങ്ക് റായിയോബേ (Meghalaya’s whistling village Kongthong in East Khasi Hills district )
പേരിന് പകരം ഈണം ഉപയോഗിക്കുന്ന ഭാഷ ജിങ്ക് റായിയോബേ.മേഘാലയിലെ കൊങ്‌തൊങ് ഗ്രാമവാസി കൾക്ക് ഇടയിലാണ് ഈ കൗതുകം . ഔദ്യോഗിക ആവശ്യങ്ങളക്കായി പേരുണ്ടെങ്കിലും അവരത് അധികം ഉയോഗിക്കാറില്ല . പകരം ഒരോരുത്തര്‍ക്കും പേരുപോലെ വിളിക്കുന്ന ഓരോ പ്രത്യേക ഈണം ഉണ്ടാകും.