HAPPY FRIENDSHIP DAY
അവൻ എന്റെ സ്നേഹിതനാണ്
അതെന്റെ സുഹൃത്താണ്
ഞങ്ങൾ നല്ല കൂട്ടാണ്
ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ്…
സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും അവൻ കൂടെ കാണും
സൗഹൃദം …. അതങ്ങനെ ആയിരുന്നു .ഇപ്പോൾ ചങ്കെ , ബ്രോ , ബഡി , മച്ചാനെ , മച്ചു എന്ന വിളികളാണ് .
സ്നേഹിച്ച പെണ്ണ് ഏതെങ്കിലും കാരണത്താൽ ബൈ പറഞ്ഞാൽ അപ്പൊ വരും തേപ്പ് കിട്ടിയില്ലേ അളിയാ എന്നൊരു കമന്റ്
ഉണ്ണാൻ എടുക്കുന്ന പാത്രത്തിൽ എന്നേക്കാൾ അധികാരം അവനാണ്
പ്രവാസത്തിലേക്കു കാലെടുത്തു വെച്ചപ്പോൾ പോയി നന്നായി വരൂ എന്ന് നാട്ടുകാരും വീട്ടുകാരും അനുഗ്രഹിച്ചപ്പോൾ എയർപോർട്ടിന്റെ തൂണിൽ മുഖം പൊത്തി നിന്ന് കരഞ്ഞവനും അവൻ ആയിരുന്നു .
ചങ്കിനെ വിട്ടു വന്നല്ലോ എന്നോർത്തിരുന്നപ്പോളാണ് ഇവിടെ കുറെ ചങ്കിടിപ്പുകളെ കിട്ടിയത് . സഹമുറിയൻ എന്ന ഓമനപ്പേരും .
പനി വന്നാൽ അവനാണ് അമ്മ
പോക്കറ്റ് കാലിയായൽ അവരാണ് എടിഎം
അരി കഴുകാൻ പോലും അറിയാത്ത എന്നെ വെള്ളിയാഴ്ച ഉച്ചക്ക് പൊട്ടിക്കുന്ന ദം ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ചതും അവൻ തന്നെ ആയിരുന്നു .
കാലം എത്ര കഴിഞ്ഞാലും സൗഹൃദം ആഘോഷിക്കപ്പെടും….
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ