ഇതിഹാസങ്ങൾ ഇങ്ങനെയാണ് ഹാപ്പി ബർത്ത്ഡേ സച്ചിൻ ..

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാളാഘോഷം ഉണ്ടാകില്ല എന്ന് സച്ചിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും കായിക ലോകം മുഴുവൻ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു . ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, അത്‌ലറ്റ് ഹിമ ദാസ് തുടങ്ങി നിരവധി പ്രമുഖരാണ് സച്ചിന് ആശംസകളറിയിച്ച് എത്തിയത്. ബിസിസിഐയും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരത്തിന് ആശംസകളറിയിച്ചു.

സച്ചിൻ ഔട്ട് ആയാൽ ടിവി ഓഫ് ചെയ്തേക്കൂ എന്ന് വിളിച്ചു പറയുന്ന അമ്മമാരും
സച്ചിനെ പോലെ ബൗണ്ടറികൾ പറത്തണം എന്ന് ആഗ്രഹിക്കുന്ന പയ്യൻമാരും
ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനർജി എന്ന് പറഞ്ഞു നടന്ന കുട്ടികളും….ക്രീസിലെ ആ മഹാത്ഭുതത്തെ നെഞ്ചിലേറ്റിയവർ ആയിരുന്നു .

ഇന്നും ആ സ്നേഹത്തിനു തെല്ല് കുറവും സംഭവിച്ചിട്ടില്ല വിസ്മയിപ്പിക്കുന്ന ബാറ്റിങ്ങും, കളിയോടുള്ള 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും സച്ചിനെ ക്രിക്കറ്റ് അറിയാത്തവർക്ക് പോലും പ്രിയപ്പെട്ടവൻ ആക്കി മാറ്റി .

പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ പിറന്നതെല്ലാം ചരിത്രം തന്നെയായിരുന്നു . സച്ചിന്‍ ക്രീസ് വിട്ടെങ്കിലും നിറഞ്ഞ ഗ്യാലറികള്‍ ഇന്നും ആര്‍ത്തുവിളിക്കുന്നു സച്ചിൻ …സച്ചിൻ ….ഹാപ്പി ബർത്ത്ഡേ സച്ചിൻ …..

HAPPY BIRTHDAY SACHIN RAMESH TENDULAKAR 

 

MORE FROM RADIO SUNO