ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ
വിക്കറ്റിന് പിന്നിലെ ഇൻഡ്യയുടെ സ്വന്തം കാവൽക്കാരൻ . 2004 ഡിസംബർ 23 നായിരുന്നു അന്നത്തെ ആ നീളൻ മുടിക്കാരന്റെ അരങ്ങേറ്റം . ജാര്‍ഖണ്ഡിൽ നിന്ന് ഗോഡ് ഫാദര്‍മാരില്ലാതെ ക്രിക്കറ്റ് ലോകം കീഴടക്കിയ വിസ്മയ താരം . കളിക്കളത്തിലെ ധോണിയുടെ സാന്നിധ്യം ക്രിക്കറ്റ് പ്രേമികൾക്ക് വിജയത്തിന്റെ ഉറപ്പാണ് . പ്രഥമ ലോക ട്വന്റി-20 കിരീടം, 2011ലെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാര്‍ ,ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ,ചാമ്പ്യന്‍സ് ട്രോഫിയിൽ ജൈത്രയാത്ര തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിജയത്തുടര്‍ച്ച നല്‍കിയത് നായകന്‍ ധോണിയാണ്. ഇൻഡ്യയുടെ ക്യാപ്റ്റന്‍ കൂളിനു MSD-യ്ക്ക് പിറന്നാൾ ആശംസകൾ .