HAPPY BIRTHDAY MELODY KING

HAPPY BIRTHDAY VIDHYASAGAR

മെലഡി ഒരു ഭാഷ ആയിരുന്നെങ്കിൽ വിദ്യാസാഗർ എന്ന് പേരിടാമായിരുന്നു . സംഗീതത്തിന്റെ ലോകത്തെ മെലഡി കിംഗ് വിദ്യാസാഗറിനു ഇന്ന് പിറന്നാൾ . Ishwar Chandra Vidyasagar എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര് , സംഗീതലോകം അദ്ദേഹത്തെ ഇഷ്ടത്തോടെ വിദ്യാജി എന്നാണ് വിളിക്കുന്നത് . അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ‘ പറനിറയെ പൊന്നളക്കും’ എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി മലയാളികൾ മൂളിനടക്കുന്നു .

1963 മാർച്ച് 2-ന് ആന്ധ്രാപ്രദേശിലെ ബൊബ്ബിലി എന്ന സ്ഥലത്ത് സംഗീതജ്ഞനായിരുന്ന യു. രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകനായാണ് വിദ്യാസാഗർ ജനിച്ചത്. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന് വിദ്യാസാഗർ എന്ന പേരിട്ടത്.സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗർ ജനിച്ചത്. പിതാവ് രാമചന്ദറിന്‌ എട്ടു സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.

 

 

MORE FROM RADIO SUNO