Happy Birthday Laletta

Mohanlal Birthday 2024

Happy Birthday Laletta നടന വിസ്മയമായ ഒരേ ഒരു ലാലേട്ടന്റെ ദിവസമാണിന്ന് .
മലയാളത്തിന്റെ അഭിനയ അദ്ഭുതം മോഹൻലാലിന് ഇന്ന് പിറന്നാൾ . മോഹൻലാൽ എന്ന പേര് പറയുമ്പോഴും കേൾക്കുമ്പോഴും മനസിൽ നിറയുക നിരവധി അനവധി കഥാപാത്രങ്ങളാകും. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. അന്ന് തുടങ്ങിയ വെള്ളിത്തിര യാത്ര ഇന്നും തുടരുന്നു.

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു . മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന ‘ഖുറേഷി എബ്രഹാം’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്.

MORE FROM RADIO SUNO