HAPPY BIRTHDAY JYOTHIKA

Jyothika Radio suno

ബോളിവുഡിൽ തുടക്കമിട്ട് കോളിവുഡിന്റെ പ്രിയ നായികയായി മാറിയ താരമാണ് ജ്യോതിക . ഡോലി സജാകെ രഖനയാണ് ആദ്യ ചിത്രം . ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ് . ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു . അന്നേ ശ്രെധിക്കപ്പെട്ട ജ്യോതികയുടെ ഗ്രാഫ് വിജയുടെ കൂടെ നായികയായി അഭിനയിച്ച ഖുഷിയോടെ ഉയർന്നു . ഖുഷിയിലെ ജെന്നിഫർ ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട കഥാപാത്രമാണ് . 2006 ൽ തമിഴിലെ പ്രധാന നടനായ സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി. ഇപ്പോൾ മികച്ച ചിത്രങ്ങളിലൂടെ സാന്നിധ്യം അറിയിക്കുന്ന ജ്യോതിക സിനിമ പ്രേമികളുടെ എക്കാലെത്തയും പ്രിയ നായികമാരിൽ ഒരാളാണ് .

HAPPY BIRTHDAY JYOTHIKA

MORE FROM RADIO SUNO