HAPPY BIRTHDAY ISAI PUYAL AR RAHMAN

AR RAHAMAN RADIO SUNO

HAPPY BIRTHDAY ISAI PUYAL AR RAHMAN

 

ഒരു സൂപ്പർഹിറ്റ് സിനിമ പോലെയാണ് എ ആർ റഹ്‌മാന്റെ എല്ലാ പാട്ടുകളും . ഇന്ന് എ ആർ റഹ്‌മാന്റെ അൻപത്തി മൂന്നാം പിറന്നാൾ . റോജ ,ബോംബെ, കാതലൻ, തിരുടാ തിരുടാ, ജെന്റിൽമാൻ തുടങ്ങി സംഗീത ലോകം ഞെട്ടിയ സംഗീത അത്ഭുതങ്ങൾ . രാത്രിയിലാണ് എ ആർ റഹ്‌മാന്റെ പാട്ടുകൾ പിറക്കുന്നത് എന്ന് കേട്ടിട്ടുണ്ട് .തികച്ചും ഏകാന്തമായ അന്തരീക്ഷത്തിൽ കഴിവതും ഒറ്റയ്ക്കിരുന്നാണു പാട്ടുകളുടെ പ്രാഥമിക രൂപമായ ഈണം ചിട്ടപ്പെടുത്തിയെടുക്കുന്നത്.മരുമകൻ ജി.വി.പ്രകാശ്കുമാർ പാടിയ ‘ചിക്കുപുക്കു ചിക്കുപുക്കു റെയിലേ…’ ആയിരുന്നു കാലങ്ങളോളം അന്നത്തെ യുവതലമുറയുടെ താളം , മാറ്റമില്ലാതെ ഇന്നത്തെ തലമുറയും ആ താളത്തെ നെഞ്ചോടു ചേർക്കുന്നു . റഹ്മാൻ സംഗീതത്തിന്റെ നിരവധി മാഷപ്പുകളും , കവർ വിഡിയോകളും പുറത്തിറങ്ങുന്നു . കോഡ് 7 ബാൻഡ് ഈ പിറന്നാളിന് ഒരു അക്കാപ്പെല്ല വേർഷൻ ഒരുക്കി പിന്നണി ഗായിക ജോത്സ്നയും ആലപിച്ചിട്ടുണ്ട് .

കോളിവുഡ് കടന്നു ബോളിവുഡിൽ എത്തിയതോടെ ഇന്ത്യ മുഴുവൻ എ ആർ റഹ്‌മാൻ ആരാധകരായി മാറി,റാം ഗോപാൽവർമ സംവിധാനം ചെയ്ത ‘രംഗീല’യിലൂടെ. ഹിന്ദിയുടെ ഹൃദയം ഈ ഇസൈപുയൽ കവർന്നു. ദിൽസേ, താൾ… തുടങ്ങി ബോളിവുഡ് ഹിറ്റുകളുടെ തുടർക്കഥയായിരുന്നു പിന്നീട്. ദിൽസേയിലെ ‘ഛയ്യ ഛയ്യ…’ അന്നും ഇന്നും ഹിറ്റ് തന്നെ . പാട്ടുകൾ വര്ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും റഹ്മാൻ സംഗീതം ഇന്നും ഫ്രഷ് തന്നെ കാലങ്ങൾ കഴിഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും .

സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ സംഗീതജ്ഞൻ റഹ്മാനാണ്. രാജ്യാന്തരവേദികളിൽ ഇന്ത്യൻ സംഗീതം മുഴങ്ങി സ്ലം ഡോഗ് മില്ലിണയറിലൂടെ . ഓസ്കാർ പുരസ്ക്കാരം എന്ന സ്വപ്ന് തുല്യമായ നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് എ ആർ റഹ്‌മാൻ തന്നെ . പരിപൂർണ സമർപ്പണം അതാണ് എ ആറിനെ മറ്റുള്ളവരിൽ നിന്നും വ്യസ്തതനാക്കുന്നതു. ന്യൂ ജെൻ ഇഷ്ടത്തോടെ എ ആർ ആർ എന്ന് വിളിക്കുന്ന
മദ്രാസ് മൊസാർട്ട് എ ആർ റഹ്‌മാനു റേഡിയോ സുനോ 91 .7 fm ന്റെ പിറന്നാൾ ആശംസകൾ .

MORE FROM RADIO SUNO