HAPPY BIRTHDAY FAHADH FAASIL
വെള്ളിത്തിര ആദ്യം കണ്ടത് പപ്പയുടെ സ്വന്തം അപ്പൂസിലെ ഫഹദ് ഫാസിലിനെ ആയിരുന്നു.പിന്നീട് കയ്യെത്തും ദൂരത്തിൽ കട്ടി മീശയുമായി typical മലയാളി നായക രൂപത്തിൽ സച്ചിൻ മാധവനായി എത്തിയെങ്കിലും വിജയം കയ്യെത്തും ദൂരത്തിൽ ആയിരുന്നില്ല പിന്നെ ഫഹദിനെ കാണുന്നത് ഏഴ് വർഷങ്ങൾക്കു ശേഷം കേരള കഫേയിലെ മൃദുജയത്തിൽ ആയിരുന്നു.പ്രമാണിയും,കോക്ടെയിലും,ടൂർണമെന്റും , ബേസ്ഡ് ഓഫ് ലക്കും പിന്നാലെ എത്തി.
കുമ്പളങ്ങി നൈറ്റ്സിൽ പറയുന്ന പോലെ ഇനി ഒന്ന് ട്രാക്ക് മാറ്റിപ്പിടിക്കാം.2010ൽ പുറത്തിറങ്ങിയ ചാപ്പ കുരിശിൽ മലയാളി കണ്ടത് ഒരൊറ്റ നോട്ടത്തിലൂടെ അഭിനയ തികവ് നിറഞ്ഞ ഫഹദിനെ ആയിരുന്നു.ആ ക്ലൈമാക്സ് രംഗങ്ങൾ ഇന്നും കണ്മുന്നിൽ തെളിയും.22 female കോട്ടയത്തിലെ സിറിലിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പ്രേക്ഷകന്.ഫ അല്ല ഭ എന്ന ഡയലോഗും,ഫഹദിന്റെ ക്ലാസ് ലുക്കും,ക്ലൈമാക്സിലെ നിസ്സഹായതയും മറവി ആയിട്ടില്ല .Dr അരുൺകുമാറായി diamond necklaceൽ ഫീൽ ഗുഡ് അഭിനയം .
ഹൃദയം കൊണ്ട് മലയാളി ഏറ്റെടുത്ത ചിത്രമായിരുന്നു അന്നയും റസൂലും.സിനിമ മുഴുവനായി റസൂലിനോപ്പം നമ്മളും നടന്നു.കലര്‍പ്പില്ലാത്ത പ്രണയകഥയിലെ നായകനായി റസൂലും.
സോളമനും ശോശന്നയും എന്ന് പാടുമ്പോൾ സ്വതവേ ദുർബലനായ സോളമനോട് നമ്മുക്ക് വല്ലാത്തൊരിഷ്ടം ആയിരുന്നു.24 നോർത്ത് കാതത്തിൽ കണ്ടത് അമിത വൃത്തിക്കാരനായ ഹരികൃഷ്ണനെ ആയിരുന്നു.“ബിനോയ്,എട്ടിന്റെ ഒരു ലൂണാര്‍” മഹേഷ് ഭാവനയുടെ പ്രതികാരം പ്രേക്ഷകന് നല്ലൊന്നാന്തരം കുമ്പിളപ്പം പോലൊരു കഥാപാത്രവും സിനിമയും ആയിരുന്നു.മഹേഷ് ഭാവന വാച്ച് നോക്കുന്നത് പോലെ സമയം നോക്കുന്നവരുണ്ട്.മഹേഷിനെ പോലെ നൈസ് ആയി തേച്ചല്ലേ എന്ന് പറഞ്ഞവരും ഉണ്ട്.ഫഹദിന്റെ കഥാപത്രങ്ങൾ എല്ലാം നമ്മുക്കിടയിൽ തന്നെ ഉള്ളവരാണ്.
ഞാൻ അയ്മനം സിദ്ധാർത്ഥൻ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അതുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥയിൽ.പാട്ട് രംഗത്തിലെ ആ തിരിഞ്ഞോട്ടം ട്രോള് മീമുകളിൽ ഹിറ്റായി.ബാംഗ്ലൂർ ഡേയ്‌സിലെ 2 ഭാവങ്ങളിലും ശിവദാസ് കയ്യടി നേടി.
2014 ൽ ഇയ്യോബിന്റെ പുസ്തകം തുറന്നപ്പോൾ പ്രധാന അധ്യായം അലോഷി ആയിരുന്നു.വിരലിനു എന്ത് പറ്റി എന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നാറിൽ അലോഷിക്ക് കൈ കൊടുത്തതാ എന്ന് പറഞ്ഞാ മതി.അലോഷിയായി ഫഹദിന്റെ അഭിനയം കണ്ടിരിക്കാൻ തന്നെ ഒരഴകായിരുന്നു.പിന്നെ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും,കാർബണും,വരത്തനും.ഇനി വരാനിരിക്കുന്ന ട്രാൻസുമെല്ലാം വെള്ളിത്തിരയിൽ അത്ഭുതം അത്ഭുതം സൃഷ്ടിക്കും.
HAPPY BIRTHDAY FAHADH FAASIL