Dulquer Salmaan

HAPPY BIRTHDAY DULQUER SALMAN

HAPPY BIRTHDAY DULQUER SALMAN

മലയാളത്തിന്റെ DQ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ .

2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ നായകനായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

“വായ് മൂടി പേസലാം” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ.

തമിഴിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത “ഓക്കേ കണ്മണി”.

തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ “മഹാനടി”(2018)യിലൂടെ ദുൽഖർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ അദ്ദേഹം അഭിനയിച്ചത്.