HAPPY BIRTHDAY DHANUSH

Happy Birthday Dhanush

HAPPY BIRTHDAY DHANUSH

വെങ്കിടേഷ് പ്രഭു കസ്‌തൂരി രാജയിൽ നിന്നും ധനുഷിലേയ്ക്ക് എത്തുമ്പോൾ കൂടെ കൂടിയത് തെന്നിന്ത്യൻ സിനിമാലോകം ആയിരുന്നു ഇപ്പോൾ ആ അഭിനയ മികവ് ബോളിവുഡിൽ എത്തി നിൽക്കുന്നു . ഇന്ന് തമിഴകത്തിന്റെ സ്വന്തം താരം ധനുഷിന്റെ പിറന്നാൾ . തുള്ളുവതോ ഇളമൈയിലൂടെ തമിഴ് സിനിമയ്ക്ക് കസ്തൂരിരാജ നൽകിയ നടനാണ് ധനുഷ്. സഹോദരന്‍ സെല്‍വരാഘവന്റെ കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് ധനുഷ് തന്റേതായ ഇടം കണ്ടെത്തി . ബ്രൂസ്‌ലീയോടുള്ള ശരീരസാമ്യം കൊണ്ട് ബ്രൂസ്‌ലീ ധനുഷ് എന്ന് തമിഴ് സിനിമാലോകം വിളിച്ചു . കാതൽ കൊണ്ടേൻ,തിരുടാ തിരുടി,പുതുക്കോട്ടയിലിരുന്തു സരവണൻ,സുള്ളൻ,ഡ്രീംസ് ഇതൊക്കെ ആയിരുന്നു ആദ്യ കാല ചിത്രങ്ങൾ . പിന്നീട് അമ്പരപ്പിക്കുന്ന മുന്നേറ്റം ആയിരുന്നു ധനുഷിന്റേതു.

2011 ൽ വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിനെ തേടിയെത്തി. why This Kolaveri പാട്ടിലൂടെ ഗ്ലോബൽ വൈറൽ പാട്ടും ധനുഷ് തമിഴകത്തിന് സമ്മാനിച്ചു .
YouTube- ൽ 100 ​​ദശലക്ഷം കാഴ്‌ചകൾ മറികടന്ന ആദ്യത്തെ ഇന്ത്യൻ സംഗീത വീഡിയോയായി ഇത് മാറി .2013ൽ ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത രഞ്ജാനയിലൂടെ ബോളിവുഡ് പ്രവേശം. 2017ൽ പാപാണ്ടിയിലൂടെ (പവർ പാണ്ടി ) സംവിധാന രംഗത്തു പ്രവേശിച്ചു. സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും ധനുഷ് വെന്നിക്കൊടി പാറിച്ചു . The Extraordinary Journey of the Fakir എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും എത്തി . എന്നൈയ് നോക്കി പായും തോട്ട , അസുരൻ എന്നീ ചിത്രങ്ങൾ ആണ് പുതിയ റിലീസുകൾ .

Happy Birthday Dhanush

MORE FROM RADIO SUNO