HAPPY BIRTHDAY CRISTIANO RONALDO
കരിസ്റ്റിയാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5, 1985നു പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രെസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. ഇന്ന് ആ മകൻ ലോക ഫുടബോളിന്റെ അച്ചുതണ്ടുകളിൽ ഒരാളാണ് . റൊണാൾഡോ വളർന്നു വന്നത് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫീക്ക പ്രേമിയായിട്ടാണ്. എട്ടാം വയസ്സിൽ അമച്വർ ടീമായ ആൻഡോറീന്യക്ക് വേണ്ടി കളിച്ചു. 2004 യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ക്രിസ്ത്യാനോ പോർചുഗലിനായി ആദ്യ ഗോൾ നേടിയത് .ക്വാട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ ലക്‌ഷ്യം കണ്ട റൊണാൾഡോ സെമി ഫൈനലിൽ ഹോളണ്ടിനെതിരെ ഗോൾ നേടുകയും ചെയ്തു .
ഇന്ന് ലോകത്തെ ഏറ്റവും വിലപിടിച്ച ഫുട്ബോൾ താരങ്ങളിൽ ആദ്യ സ്ഥാനത്തു തന്നെയുണ്ട് ആരാധകരുടെ സ്വന്തം cr7
HAPPY BIRTHDAY NEYMAR
നെയ്മർ ഡസിൽവ സാന്റോസ് ജൂനിയർ നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്ൻറെയും മകനായി മോഗി ദാസ് ക്രുഴെസിൽ ജനിച്ചു.ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്.നെയ്മർ കുറഞ്ഞ പ്രായത്തിൽ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ൽ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതൽ. പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ൻറെ യൂത്ത് അക്കാദമിയിൽ ഫുട്ബാൾ ജീവിതം തുടങ്ങി.
നെയ്മർ ബ്രസീലിനായി 2010ലാണ് അരങ്ങേറിയത്. 114 മത്സരങ്ങളിൽ കളത്തിലിറങ്ങിയ നെയ്മർ 69 ഗോളും നേടി.ബ്രസീലിനായി 2014, 2018 ലോകകപ്പുകളിലാണ് നെയ്മർ കളത്തിലിറങ്ങിയത്.ബ്രസീലിനൊപ്പം കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും നെയ്മർ നേടിയിട്ടുണ്ട് .