HAPPY BIRTHDAY CHITHRA CHECHY

KS CHITHRA

പാട്ടിന്റെ ചിരി

പാട്ടിനൊപ്പം ആ ചിരിയും കൂടിയാകുമ്പോൾ ഏത് സംഗീത പ്രേമിയുടെ മനസ്സും നിറയും . ഗന്ധർവ ഗായിക,സംഗീത സരസ്വതി ,ചിന്നക്കുയിൽ ,കന്നഡ കോകിലേ ,പിയ ബസന്തി വിശേഷണങ്ങൾ നിരവധി ഒരൊറ്റ പേര് കെ . എസ് ചിത്ര നമ്മുടെ സ്വന്തം ചിത്ര ചേച്ചിയ്ക്ക് ഇന്ന് പിറന്നാൾ … ആശംസകളോടെ റേഡിയോ സുനോ 91.7 എഫ് . എം .

പിതാവ് കൃഷ്ണൻ നായർ ചിത്രയുടെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ഇന്ന് ഇന്ത്യൻ സംഗീത ലോകത്ത് എഴുതി ചേർക്കപ്പെട്ട രാഗമായി ആ പേര് മാറികഴിഞ്ഞു . HAPPY BIRTHDAY CHITHRA CHECHY .

MORE FROM RADIO SUNO