HAPPY BIRTHDAY BIJU MENON

Biju Menon

നിരവധി നടൻമാർ ഉണ്ടെങ്കിലും ബിജു മേനോൻ , ഈ നടനോട് മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് .ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻ്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻ്റെ ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായകവേഷങ്ങൾക്കൊപ്പം സഹനായകനായും അഭിനയിച്ചു.ബിജു മേനോൻ്റെ അഭിനയ ജീവിതത്തിൽ ഏറെ ജനപ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന സിനിമയിലെ മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരും തുടങ്ങി മലയാളി മനസ്സിൽ സ്ഥാനം നേടിയ നിരവധി കഥാപത്രങ്ങൾക്കു ബിജു മേനോൻ ജീവൻ നൽകി .

ബിജു മേനോൻ–മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന ലളിതം സുന്ദരം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പിറന്നാൾ സമ്മാനമായി പുറത്തിറങ്ങി . . മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം .

MORE FROM RADIO SUNO