HAPPY BIRTHDAY ASIF ALI

asif ali

HAPPY BIRTHDAY ASIF ALI 

വളരെ വേഗത്തിൽ മലയാളി മനസ്സിൽ ഇടം പിടിച്ച നായകനാണ് ആസിഫ് അലി . 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം. മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ തുടങ്ങി നിരവധി ചിത്രങ്ങൾ . ഓരോ ചിത്രങ്ങൾ കഴിയും തോറും ആസിഫ് അലി എന്ന നടൻ മികച്ച പ്രകടനങ്ങളാണ് വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത് . ആസിഫ് അലിയുടെ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ വലിയ രീതിയിൽ തന്നെ ശ്രെദ്ധിക്കപ്പെട്ടു . മാത്തുക്കുട്ടി സംവിധാനം ചെയ്ത KUNJELDHO ആണ് ഇനി വരാനിരിക്കുന്ന ആസിഫ് ചിത്രം .Salt N’ Pepper,Ozhimuri,Anuraga Karikkin Vellam,Uyare ഇവയെല്ലാം ആസിഫ് അലിയുടെ മികച്ച ചിത്രങ്ങൾ ആയിരുന്നു . 

MORE FROM RADIO SUNO