HAPPY 21st BIRTHDAY, GOOGLE

HAPPY 21st BIRTHDAY, GOOGLE

21-ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിൾ

ഏത് ചോദ്യത്തിനും ഉള്ള ഉത്തരവുമായി ഗൂഗിൾ പിറന്നിട്ട് 21 വർഷങ്ങൾ പിന്നിടുന്നു . പിറന്നാളിന്റെ ഭാഗമായി പ്രത്യേക ഡൂഡിളും ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ സെര്‍ച്ച് പേജില്‍ ഇപ്പോഴുള്ളത് പഴയകാല ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറും സ്‌ക്രീനില്‍ പഴയ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജും ചിത്രീകരിച്ചിരിക്കുന്ന ഡൂഡിള്‍ ആണ് ഇന്ന് ഗൂഗിൾ തുറക്കുമ്പോൾ കൺ മുന്നിൽ ആദ്യം എത്തുന്നത് . 21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗൂഗിള്‍ സ്ഥാപകരായ സെര്‍ഗേ ബ്രിനും ലാരി പേജും ചേര്‍ന്ന് ദി അനാട്ടമി ഓഫ് എ ലാര്‍ജ് സ്‌കേല്‍ ഹൈപ്പര്‍ ടെക്സ്റ്റ്വല്‍ വെബ് സെര്‍ച്ച് എഞ്ചിന്‍ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതിലാണ് ലാര്‍ജ് സ്‌കേല്‍ സെര്‍ച്ച് എഞ്ചിന്‍ എന്ന രൂപം എത്തുന്നത് .ഗൂഗിൾ  ട്രില്യണിലധികം ചോദ്യങ്ങൾക്കാണ്  ഇപ്പോൾ മറുപടി നൽകുന്നത്

ഗൂഗിൾ എന്ന പേരിന്റെ പിറവി

ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു ആദ്യ തീരുമാനം എന്നാൽ ഗൂഗള്‍ (googoഹ) എന്ന് എഴുതിയത് അക്ഷരപ്പിശകോടെയായി . അങ്ങനെ ഗൂഗളിനു പകരം ഗൂഗിള്‍ (google) എന്ന പേരുവന്നു. പിന്നീട് അത് തിരുത്തിയില്ല .

ഗൂഗിളിന്റെ ജന്മദിനം സംബന്ധിച്ച് ഗൂഗിളിന് തന്നെ അത്ര വ്യക്തതയില്ല എന്ന് പറയേണ്ടി വരും . 2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 ന് ഗൂഗിളിന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2005ന് സെപ്റ്റംബര്‍ 26 നാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. 2004, 2003 വര്‍ഷങ്ങളില്‍ യഥാക്രമം സെപ്റ്റംബര്‍ ഏഴിനും സെപ്റ്റംബര്‍ എട്ടിനുമാണ് പിറന്നാള്‍ ആഘോഷിച്ചത്.

ഇനി ഇതൊക്കെ ശരിയാണോ എന്ന് അറിയാൻ ഒന്ന് ഗൂഗിൾ ചെയ്താലോ

MORE FROM RADIO SUNO