രോഗികൾക്ക് മെഡിക്കൽ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും, അവരുടെ ചികിൽസ അനുഭവം മെച്ചപ്പെടുത്താനും ഖത്തറിലെ ഹമദ് മെഡിക്കൽ കോര്പറേഷന് ജൂലൈ 20 മുതൽ LBAIH എന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ കൊണ്ടുവന്നു. ആരോഗ്യരംഗത്ത് ഡിജിറ്റൽ സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള HMC-യുടെ ഒരു സുപ്രധാന ചുവടുവെപ്പാണിത്.
LBAIH ആപ്പ് നൽകുന്ന സേവനങ്ങൾ:
1. രോഗികൾക്ക് അവരുടെ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ കാണാനും, ആവശ്യമെങ്കിൽ അവ പുനഃക്രമീകരിക്കാനുമുള്ള സൗകര്യങ്ങൾ.
2. മെഡിക്കൽ റിപോർട്സ്ന്റെ എളുപ്പത്തിലുള്ള ഓൺലൈൻ ലഭ്യത.

Lbaih ആപ്പ് iOS, Android പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഖത്തർ നാഷണൽ ഓതന്റിക്കേഷൻ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും, തുടർന്ന് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാനും സൗകര്യമുണ്ട്.