Gujarath Team IPL

GUJARAT TITANS WIN IPL TITLE IN MAIDEN SEASON

കുട്ടി ക്രിക്കറ്റിൽ പുതിയ ജേതാക്കൾ .15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് . രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി IPL കിരീടത്തില്‍ മുത്തമിട്ടത്.അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു . രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് തുണയായി .

സഞ്ജു വിശ്വനാഥ് സാംസണ്‍

മലയാളികളുടെ മുഴുവൻ പ്രതീക്ഷകളുമായാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്. കീരിട പ്രതീക്ഷകൾ നിലനിർത്താൻ സാധിച്ചില്ലെങ്കിലും ഐ.പി.എല്‍-ന്റെ ഈ സീസൺ സഞ്ജുവിന്റെ നായക മികവിന് കൂടിയാണ് സാക്ഷ്യം വഹിച്ചത് . ഐപിഎല്‍ ടീമിന്റെ നായകനായ ഒരേയോരു കേരളതാരമാണ് സഞ്ജു.ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു സീസണിലുടനീളം കാഴ്ചവെച്ചത്. മലയാളികള്‍ക്കൊന്നടങ്കം അഭിമാനമാണ് സഞ്ജു .

RELATED : IPL SEASON 14