GOOD VENTILATION CAN PROTECT YOU FROM COVID 19 : HMC

HMC

നല്ല വായുസഞ്ചാരമുളള മുറികള്‍ കോവിഡ് വ്യാപനത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (HMC).വായുസഞ്ചാരം കുറഞ്ഞ മുറികളില്‍ കോവിഡ് വേഗത്തില്‍ വ്യാപിക്കും. പ്രത്യേകിച്ചും ഇത്തരം മുറിയില്‍ കോവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ വ്യാപനം കൂടും. അതിനാല്‍ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരത്തിനുള്ള മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തണം. പുറത്തെ ശുദ്ധവായു മുറികളിലേക്ക് എത്തുമ്പോള്‍ കോവിഡ് വൈറസ് മുറിയ്ക്കുള്ളില്‍ വ്യാപിക്കുന്നത് തടയാന്‍ കഴിയും. സാധ്യമെങ്കില്‍ പകല്‍ സമയം മുഴുവന്‍ ജനാലകള്‍ തുറന്നിടണം. ശുദ്ധവായു തുടര്‍ച്ചയായി വീടിനുളളിലേക്ക് എത്താന്‍ ഇതു സഹായകമാകും. 

HMC
Covid 19

RELATED : COVID-19: HMC RECOMMENDS RESPIRATORY PATIENTS TO TAKE A SPECIAL CARE

MORE FROM RADIO SUNO