GOLDEN STARS OF OLYMPICS – PAAVO NURMI

pavo noormi

പാവോ നൂർമി – Paavo Johannes Nurmi

ലോകം കണ്ട മഹാന്മാരായ ഓട്ടക്കാരിൽ ഒരാളായിരുന്നു പാവോ നൂർമി. തെക്ക് പടിഞ്ഞാറൻ ഫിൻലൻഡിലെ തുർകു എന്ന തുറമുഖ പട്ടണത്തിൽ 1897 ജൂലൈ 13നാണ് പാവോ നൂർമി(Pavvo Nurmi) ജനിച്ചത് 1920 ൽ നടന്ന ഒളിമ്പിക്സിൽ 5000 മീറ്ററിൽ വെള്ളിയും 10000 മീറ്ററിലും 8000 മീറ്റർ ക്രോസ് കൺട്രിയിലും സ്വർണം നേടിക്കൊണ്ട് നൂർമി തന്റെ വരവറിയിച്ചു .ശേഷമുള്ള മൂന്നു വർഷം കൊണ്ട് ഏറ്റവും മികച്ച ദീർഘ ദൂര ഓട്ടക്കാരനായി നൂർമി മാറി. 1921 ജൂൺ 22 നു 10000 മീറ്ററിൽ നൂർമി ലോക റെക്കൊഡിട്ടു 1923 ആയപ്പോഴേക്കും മൂന്നിനങ്ങളിൽ ലോക റെക്കോഡ് നൂർമിയുടെ പേരിലായി കഴിഞ്ഞിരുന്നു. പറക്കും ഫിൻ എന്ന വിശേഷണം സ്വന്തമാക്കിയ Paavo Johannes Nurmi കായിക ലോകത്തിന്റെ ഓർമ്മയുടെ ട്രാക്കിൽ എക്കാലവും നിലനിൽക്കും .

MORE FROM RADIO SUNO