Florence Griffith Joyner

GOLDEN STARS OF OLYMPICS – FLO-JO

ഫ്ലോറന്സ് ഗ്രിഫിത്ത് ജോയ്നര്

വേഗത്തിന്റെ രാജകുമാരി ഫ്ളോ ജോ

ഫ്‌ളോറൻസ് ഗ്രിഫ്ത്ത് ജോയ്‌നർ എന്ന ഫ്‌ളോ ജോ വനിതകളുടെ 100 മീ., 200 മീ. ഇനങ്ങളിലെ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും സ്വന്തം പേരിൽ എഴുതിയ കായിക പ്രതിഭ . കളിക്കളത്തിൽ മറ്റാർക്കുമില്ലാത്ത ഇമേജ് നേടിയ താരം  കൂടി ആയിരുന്നു ഫ്ലോ ജോ . 1959 ഡിസംബര്‍ 22 ന് ലോസ് ഏഞ്ചല്‍സിലായിരുന്നു ജനനം . 1984ൽ സ്വന്തം നാട്ടിൽ നടന്ന ഒളിംപിക്‌സിൽ 200 മീറ്റർ വെളളി നേടി അത്‌ലറ്റിക് രംഗത്ത് നിലയുറപ്പിച്ചു.1988 സോൾ ഒളിംപിക്‌സിലെ ഫ്ലോ മേളയുടെ താരമായി  മാറി .1989ൽ വിടവാങ്ങൽ പ്രഖ്യാപിച്ചു . 1998 സെപ്‌റ്റംബർ 21ന് അത്ലറ്റിക് ട്രാക്കിന്റെ സൗന്ദര്യമായ ഫ്ലോ – ജോ ഈ ലോകത്തിന്റെ വേഗതയോട് വിട പറഞ്ഞു.