GOLD FOR INDIA

NEERAJ CHOPRA

കാത്തിരുന്ന സ്വർണ്ണം
കൊതിച്ചിരുന്ന സ്വർണ്ണം

ഇന്ത്യക്കായി ടോക്കിയോ ഒളിമ്പിക്സില് സ്വർണ്ണ നേട്ടം സമ്മാനിച്ച് നീരജ് ചോപ്ര . പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.ഒളിംപിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാം ഇന്ത്യക്കാരനാണ് 23കാരനായ നീരജ്.രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചു.

അത്ലറ്റിക്സിൽ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.

തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ താരം 87.03 മീറ്റർ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടില്‍ കണ്ടെത്തിയ ദൂരത്തേക്കാള്‍ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യന്‍ താരം കണ്ടെത്തിയത്. ആദ്യ റൗണ്ടില്‍ നീരജ് തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ……

MORE FROM RADIO SUNO