GIVING BASKET PROJECT 2023

World Food Safety Day 2021

GIVING BASKET PROJECT 2023 .നിർധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും റമദാനിൽ ഭക്ഷണം നൽകുന്നതിനായി ഔഖാഫ്-ഇസ്‌ലാമിക കാര്യമന്ത്രാലയത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഗിവിങ് ബാസ്‌ക്കറ്റ് എന്ന പേരിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് . പുണ്യമാസത്തിൽ ഒരു കുടുംബത്തിന് വേണ്ട എല്ലാ അവശ്യ ഭക്ഷണസാധനങ്ങളും അംഗങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി വിതരണം ചെയ്യും . തുടർച്ചയായ നാലാം വർഷമാണ് എൻഡോവ്‌മെന്റ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഗിവിങ് ബാസ്‌ക്കറ്റ് ക്യാംപയ്ൻ ഒരുക്കുന്നത് . കഴിഞ്ഞ വർഷം 4,329 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ഹിഫ്‌സ് അൽ നയീമ സെന്ററുമായി ചേർന്നാണ് കാമ്പയ്ൻ .

MORE FROM RADIO SUNO