GIREESH AD WITH SUPER SARANYA AFTER THANNER MATHAN DINANGAL
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സൂപ്പർ ശരണ്യ
സൂപ്പര്‍ഹിറ്റായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമക്ക് ശേഷം അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യ എന്ന പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ രചനയും സംവിധാനവും സഹനിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ഗിരീഷിനൊപ്പം സൂപ്പർ ശരണ്യ നിർമ്മിക്കുക.
തണ്ണീർമത്തനിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ, യുവതാരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ഡിജിറ്റല്‍ പോസ്റ്ററുകളോടെയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി സിനിമ പ്രഖ്യാപിച്ചത്. സജിത്ത് പുരുഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ആകാശ് വർഗീസ് എഡിറ്റിങ് നിർവഹിക്കും. സംഗീതം ജസ്റ്റിൻ വർഗീസ്.