GARANGAO FIESTA SEASON 4 | OLIVE SUNO RADIO NETWORK

GARANGAO FIESTA SEASON 4 | OLIVE SUNO RADIO NETWORK

ഒലിവ് സുനോ റേഡിയോ നെറ്റവർക്ക് ഒരുക്കിയ GARANGAO FIESTA SEASON 4 ആഘോഷം ജനശ്രദ്ധ നേടി .ഖത്തറിന്റെ പരമ്പരാഗത വേഷം ആൺകുട്ടികൾ ഥൗബും തൊപ്പിയും, പെൺകുട്ടികൾ അൽസറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ചുമാണ് MRAയിൽ വെച്ചു നടന്ന ആഘോഷത്തിൽ പങ്കെടുത്തത് .കുട്ടികൾക്കായുള്ള വ്യത്യസ്തമായ വിവിധ മത്സരങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടി .

CADBURY DAIRY MILK ,QATAR CANADIAN TRADING CONTRACTING & SERVICES ,AMUL ,WAGH BAKRI TEA ,ROASTY TASTY, FAMILY PHARMACY , BATATOS , ALKALIVE WATER എന്നിവരായിരുന്നു കുട്ടികൾക്കായുള്ള സമ്മാനങ്ങൾ നൽകിയത് .

റമദാനിലെ പതിനാലാം രാത്രിയിലാണ് കുട്ടികളുടെ ആഘോഷമായ ഗരങ്കാവോ ആഘോഷിക്കുന്നത് .ഖത്തറിലെയും ഗൾഫ് മേഖലയിലെയും റമസാനിലെ പരമ്പരാഗത ആഘോഷങ്ങളിലൊന്നാണിത്.നോമ്പുതുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികൾ മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും സ്വീകരിക്കുന്നതാണ് ഗരങ്കാവോ.നട്‌സ്, ബദാം, പീനട്ട്, പഞ്ചസാരയിൽ പൊതിഞ്ഞ മിഠായികൾ, പരമ്പരാഗത രുചികളിലെ മിഠായികൾ, ലോലിപോപ്പുകൾ എന്നിവയാണ് ഗരങ്കാവോ ബാസ്‌ക്കറ്റുകളിലെ പ്രധാന ഇനങ്ങൾ.

MORE FROM RADIO SUNO