FRANCE ARGENTINA SET FOR WORLDCUP FINAL

Kylian Mbappe Lionel Messi

FRANCE ARGENTINA SET FOR WORLDCUP FINAL ലോകം കാണാൻ പോകുന്ന ഏറ്റവും മികച്ച വേൾഡ് കപ്പ് ഫൈനൽ അതാകുമോ ലുസൈലിൽ അരങ്ങേറുക. 32 ടീമുകളിൽ നിന്നും ഫൈനൽ ചിത്രം തെളിഞ്ഞു കഴിഞ്ഞു . ഇനി അറിയേണ്ടത് ഖത്തർ ലോകകപ്പിന്റെ കനക കിരീടത്തിൽ ആരായിരിക്കും മുത്തമിടുക എന്ന് മാത്രം . മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.കിരീടം നിലനിർത്തുകയാണ് ഫ്രഞ്ച് ലക്ഷ്യം. കളത്തിൽ കരുത്തരാണ് ഫ്രഞ്ച് പട പക്ഷെ മറു വശത്ത് എന്തിനും പോന്നവരായി കളം നിറയാൻ തയ്യാറാണ് അര്ജന്റീന . ക്രൊയേഷ്യയെ തോൽപിച്ചാണ് അർജന്റീനയുടെ ഫൈനൽ പ്രവേശിച്ചത് . ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് ഫൈനലിൽ എത്തിയിട്ടുള്ളത് . അർജന്റീന, സൗദി അറേബ്യയോടും ഫ്രാൻസ് ടുണീഷ്യയോടുമാണ് പരാജയം അറിഞ്ഞത് . അതേസമയം അർജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാൽ ഫ്രാൻസിനെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം കൂടിയുണ്ട് . . 60 വർഷത്തിനിടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടമാകും ഫ്രാൻസിനെ തേടിയെത്തുക.

കാത്തിരിക്കാം ലുസൈലിൽ ഫൈനൽ വിസിൽ മുഴങ്ങുന്നതിനായി .. Radio suno 91.7 Fm Qatar’s No1 Malayalam Radio Station . Kettu Kettu Koottukoodam .

MORE FROM RADIO SUNO