FORENSIC FIRST LOOK POSTER STARRING TOVINO THOMAS

Tovino Thoams Radio Suno

FORENSIC FIRST LOOK MOVIE POSTER STARRING TOVINO THOMAS

ടോവിനോ ഇനി സാമുവൽ ജോൺ കാട്ടൂക്കാരൻ

ഓരോ ടോവിനോ തോമസ് ചിത്രവും പ്രേക്ഷകർ അത്രമാത്രം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . ടോവിനോയുടെ ഇനി വരാനിരിക്കുന്ന ചിത്രം ഫോറന്‍സിക്കാണ് . ഫോറന്‍സിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത് . മമ്ത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തുക . നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണ് ഫോറന്‍സിക്ക് . സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേര്.അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

 

നിരവധി കുട്ടികളും ചിത്രത്തിന്െ ഭാഗമാകും .കാസ്റ്റിംഗ് കാളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പതിനേഴ് കുട്ടികളായിരിക്കും ചിത്രത്തിൽ എത്തുക . നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ദി സയൻസ് ഓഫ് എ ക്രൈം എന്ന ടാഗ് ലൈനാണു ചിത്രത്തിന് കൊടുത്തിരിക്കുന്നത് . ടോവിനോയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തിരുന്നു . മമ്ത മോഹൻ ദാസിന്റെ പിറന്നാൾ ആഘോഷങ്ങളും ഫോറന്‍സിക്കിന്റെ സെറ്റിൽ നടന്നിരുന്നു .

MORE FROM RADIO SUNO