FOOTBALL AND FINE ART EXHIBITION

FOOTBALL

ഫുട്ബോളും ലളിതകലയും കൂട്ടിയിണക്കിയുള്ള സംവേദനാത്മക കലാപ്രദര്‍ശനത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജ് വേദിയാകുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന  പ്രദര്‍ശനം ഖത്തറിലെ കലാ, കായിക ഫുട്ബോള്‍ പ്രേമികകള്‍ക്ക് വേറിട്ട അനുഭവമാകും. 

ഫുട്ബോളും ലളിത കലയും എന്ന പേരിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞകാല ഫിഫലോകകപ്പുകളെ പെയിന്റിങിലൂടെ അടയാളപ്പെടുത്തുന്നതാണ് മുഖ്യ ആകര്‍ഷണം. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം.

കത്താറയിലെ രണ്ടു ഹാളുകളിലായിട്ടാണ് പ്രദര്‍ശനം. മുന്‍പു നടന്ന അഞ്ചു ലോകകപ്പുകളെ പെയിന്റിങിലൂടെ രേഖപ്പെടുത്തുന്നതാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. 

MORE FROM RADIO SUNO