FIRST JOB OF TECH BILLIONAIRES

നമ്മുടെ മുൻപേ നടന്നു പോയവർ നൽകിയ പാഠങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ഇൻസ്പിറേഷനും മോട്ടിവേഷനും . ആത്മവിശ്വാസം കൈമുതലാക്കി ജീവിതവിജയം നേടിയ നിരവധി ഉദാഹാരണങ്ങൾ നമുക്ക് മുൻപിലുണ്ട് . ആദ്യ ജോലി ജീവിത്തിന് യഥാർത്ഥ അടിത്തറയിട്ടവരെ കുറിച്ച് അറിഞ്ഞാലോ ?
ആമസോൺ സിഇഒ ജെഫ് ബെസോസ് മുതൽ എറിക് ഷമിറ്റ് വരെ ലോകത്തിലെ പത്ത് ടെക് ധനികരുടെ ആദ്യ ജോലി എന്തായിരിക്കും ?

ആമസോൺ സിഇഒ ആയ ജെഫ് ബെസോസ് മക്‌ഡൊണാൾഡ്സിലെ ജീവനക്കാരൻ ആയിരുന്നു . അവരുടെ ഫാസ്റ്റ് ഫുഡ് സെക്ഷനിൽ ആയിരുന്നു കൗമാരപ്രായത്തിൽ ജോലി ചെയ്തത് അതിന് മണിക്കൂറിൽ 2.69 ഡോളറായിരുന്നു അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. ഇന്ന് 16,560 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയുള്ള വ്യക്തിയാണ് ജെഫ് ബെസോസ് .

ഊബർ എന്ന ഓൺലൈൻ ടാക്സി സർവ്വീസ് ഉടമ ട്രവിസ് കലനിക് എന്ന ചെറുപ്പക്കാരന് ആദ്യ കാലത്തു ഒരു സെയിൽസ്‌മാൻ ആയിരുന്നു . സാധനങ്ങൾ വീടുകൾ തോറും നടന്ന് വിൽക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. ഇന്നത്തെ ആസ്തി 540 കോടി.

ഇൻസ്റ്റഗ്രാം എന്ന ആപ്ലിക്കേഷന്റെ സഹസ്ഥാപകനായ കെവിൻ സിസ്ട്രോം, സംഗീത സിഡികളും മറ്റും വിൽക്കുന്ന കടയിൽ ക്ലർക്കായിരുന്നു. 160 കോടി അമേരിക്കൻ ഡോളറാണ് ഇന്ന് ഇദ്ദേഹത്തിന്റെ ആസ്തി

ഗൂഗിളിന്റെ പ്രധാനസ്ഥാനം വഹിക്കുന്ന എറിക് ഷമിറ്റ് തന്റെ കരിയർ തുടങ്ങിയത് സിലോഗ് എന്ന ചിപ് നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായാണ്. 1,330 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി

MORE FROM RADIO SUNO