ഖത്തറിൽ ഒലിവ് സുനോ റേഡിയോ നെറ്റ് വർക്ക് തുടക്കമിട്ട ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ സീസൺ 4 വരുന്നു. ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരം സീസൺ 4-ന്റെ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു.
Mr. Ameer Ali Paruvally, Co-founder and Managing Director of Olive Suno Radio Network, Mr. Noushad, Managing Director of New Goodwill Cargo, Mr. Shamseer Hamza, Founder and Managing Director of Address Gateway Business Services, Rajesh Aloor, NLP Master Practitioner, RJ Appunni, Programming Head of Radio Suno എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു ഒപ്പം ഖത്തറിലെ പ്രമുഖ നാടക പ്രവർത്തകരും പങ്കുചേർന്നു ഇക്ബാൽ ചേറ്റുവാ (നാടക സൗഹൃദം ദോഹ ) , ഫിറോസ് മൂപ്പൻ ( നാടക ശബ്‌ദം ക്രീയേറ്റീവ് ഡയറക്ടർ ) , ഷമീൽ എജെ നാടക ശബ്‌ദം , റെജിൻ (കുവാഖ് ) .
2018-ലാണ് ആദ്യ ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ ബെൽ മുഴങ്ങിയത് . ഒന്നിനൊന്ന് മികച്ച നാടകങ്ങൾ , ശ്രോതാക്കൾ നാടക സമയത്തിനായി കാതോർത്തിരുന്നു . കേൾവിക്കാരെ പിടിച്ചിരുത്തി ഓരോ നാടകങ്ങളും..ഒപ്പം മത്സരത്തിലെ പോരാട്ടവും മുറുകി. മികച്ച വിധികർത്താക്കളുടെ സാന്നിധ്യം ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരം സീസൺ 1-നെ മികവുറ്റതാക്കി തീർത്തു.
ആദ്യ സീസൺ -ന്റെ വിജയത്തെ തുടർന്ന് വന്ന രണ്ടാം സീസൺ 2019 -ലായിരുന്നു . സീസൺ 2-വിലും മികവ് തുടർന്ന് കൊണ്ട് നാടകങ്ങൾ ശ്രോതാക്കളുടെ സ്വീകാര്യത സ്വന്തമാക്കി. ഒരിടവേളയ്‌ക്ക് ശേഷം 2021-ൽ വീണ്ടും നാടകക്കാലം സജീവമായി …വൈവിധ്യമാർന്ന നാടകങ്ങൾ ദോഹയിലെ നാടക പ്രേമികളുടെ ഹൃദയം കവർന്നു….
ഇനി ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ അടുത്ത അദ്ധ്യായത്തിന് തിരി തെളിയുന്നു ..
ആ നാടക രാവുകൾ വരവായി റേഡിയോ സുനോ ഫസ്റ്റ് ബെൽ
ജി സി സി റേഡിയോ നാടക മത്സരം സീസൺ 4 .