FIFA WORLD CUP – AL THUMAMA STADIUM

STADIUM

ഖത്തറെന്ന കളിക്കളത്തിൽ  ലോകമൊരു പന്തായി പറന്നിറങ്ങും. ഫുട്ബോൾ മഹോത്സവത്തിന്  ഇനി  എണ്ണിയെടുക്കാൻ ദിവസങ്ങൾ മാത്രം . 2022 ഫിഫ  ഖത്തർ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം ഫുട്ബോൾ   ആരവങ്ങൾക്കായ്  കാതുകൾ തുറക്കുകയായ് …

പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ  മാതൃകയിലാണ് അൽ  തുമാമ സ്റ്റേഡിയ നിർമ്മിച്ചിരിക്കുന്നത് . 40000 കാണികൾക്കായാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . സ്വദേശി   ആർക്കിടെക്റ്റ് ഇബ്രാഹിം എം ജൈദയാണ്  സ്റ്റേഡിയം ഡിസൈൻ  ചെയ്തിരിക്കുന്നത്. ക്വാർട്ടർ  ഫൈനൽ വരെയുള്ള മത്സര വേദിയായ അൽ തുമാമയുടെ വിസ്തീർണ്ണം  5,15,400  ചതുരശ്ര മീറ്ററാണ്.

ദോഹ നഗരത്തിൽ  നിന്നും 6 km  മാത്രം അകലെയാണ്  അൽ തുമാമ സ്റ്റേഡിയം . തദ്ദേശീയമായി വികസിപ്പിച്ച ശിതീകരണ സാങ്കേതിക വിദ്യയാണ് സ്ഥാപിച്ചിരിക്കുന്നത് . അറബ് പൈതൃകവും ആധുനിക വാസ്തുവിദ്യയും കോർത്തിണക്കിയുള്ള സ്‌റ്റേഡിയം പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിയാണ്  നിർമ്മിച്ചിരിക്കുന്നത് .

ഖത്തർ  ലോകകപ്പിനായി ഒരുങ്ങുന്ന  തിളങ്ങുന്ന  ഖത്തറിനൊപ്പം റേഡിയോ സുനോ 91.7 എഫ്.എം. 

MORE FROM RADIO SUNO