FIFA FAN FESTIVAL AT AL BIDDA PARK WELCOMES 1,000,000 FANS

fan festival qatar

FIFA FAN FESTIVAL AT AL BIDDA PARK WELCOMES 1,000,000 FANS . അൽബിദ പാർക്കിൽ നവംബർ 19നു തുറന്ന ഫാൻ ഫെസ്റ്റിവലിലേക്കെത്തിയത് 10,00,000 ആരാധകർ.ശലക്ഷം തികച്ചയാൾക്ക് ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ സമ്മാനമായി ലഭിച്ചു . ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷിനോട് ചേർന്നുള്ള 1,45,000 ചതുരശ്ര മീറ്ററിലുള്ള ഫെസ്റ്റിവൽ വേദിയിൽ പ്രതിദിനം 70,000 ത്തിലധികം പേരാണ് എത്തുന്നത്.ഹയാ കാർഡുള്ളവർക്കാണ് പ്രവേശനം.ദിവസവും വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെയാണ് ഫാൻ ഫെസ്റ്റിവൽ വേദിയുടെ പ്രവർത്തനം.ഫെസ്റ്റിവൽ വേദിയിലേക്ക് ദോഹ മെട്രോയിലൂടെ വേണം എത്താൻ.റെഡ് ലെനിൽ വരുന്നവർ വെസ്റ്റ് ബേ ഖത്തർ എനർജി, അൽബിദ,കോർണിഷ് എന്നിവയിൽ ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ ഇറങ്ങി നടക്കണം,ഗ്രീൻ ലൈനിൽ വരുന്നവർക്കും അൽബിദയിൽ ഇറങ്ങാം.എല്ലാ സ്റ്റേഡിയങ്ങളിൽ നിന്നും ഫെസ്റ്റിവൽ വേദിയിലേക്ക് തുടർച്ചയായി ഷട്ടിൽ ബസുകളുമുണ്ട്. ടാക്സി, റൈഡ് ആൻഡ് ഷെയർ സർവീസുകളുമുണ്ട്.

MORE FROM RADIO SUNO