FIFA CLUB WORLD CUP 2021

FIFA CLUB

FIFA CLUB WORLD CUP 2021

ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ ദിനമായ ഫെബ്രുവരി നാലിന് ഖത്തറിന്റെ അൽ ദുഹെയ്ൽ ഈജിപ്തിന്റെ അൽ അഹ്‌ലിയെ നേരിടും.കഴിഞ്ഞ ദിവസമാണ് സൂറിച്ചിൽ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്.ഖത്തറിന്റേത് ഉൾപ്പെടെ 6 വൻകിട ക്ലബ്ബുകളാണ് ഇത്തവണ മത്സരത്തിനുള്ളത്.ഫെബ്രുവരി 4ന് പ്രാദേശിക സമയം 5.00ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ടൈഗേഴ്‌സ് യുഎഎൻഎല്ലും തെക്കൻ കൊറിയയുടെ ഉൽസൻ ഹ്യുണ്ടായും തമ്മിലാണ് ആദ്യ മത്സരം. രാത്രി 8.30ന് എജ്യുക്കേഷൻ സിറ്റിയിൽ അൽ ദുഹെയ്‌ലും അൽ അഹ്‌ലിയും തമ്മിൽ ഏറ്റുമുട്ടും.ക്ലബ് മത്സരങ്ങൾ കാണാൻ വീസ കാർഡ് ഉടമകൾക്കുള്ള ടിക്കറ്റ് വിൽപന കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 3 വിഭാഗങ്ങളിലായാണ് ടിക്കറ്റ്.https://www.fifa.com/tickets/ എന്ന ഫിഫയുടെ വെബ്‌സൈറ്റിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.

MORE FROM RADIO SUNO