പ്രഥമ ഫിഫ പാന്‍ അറബ് കപ്പ് ജേതാക്കളായ അള്‍ജീരിയയ്ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ് കപ്പ് സമ്മാനിച്ചു. അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ സമാപന ചടങ്ങിലാണ് അമീര്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി അള്‍ജീരിയയ്ക്ക് സമ്മാനിച്ചത്. തുനീസിയയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അള്‍ജീരിയ ജേതാവായത് .
FIFA ARAB CUP ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള ട്രയൽ എന്ന രീതിയിൽ തന്നെയാണ് കണ്ടിരുന്നത് . മികച്ച യാത്ര സംവിധാനങ്ങളും , ക്രമീകരണങ്ങളും ഒരുക്കി ആയിരുന്നു ഖത്തർ പ്രഥമ ഫിഫ അറബ് കപ്പിനെ വരവേറ്റത് . അറബ് കപ്പിനിടെ ദോഹ മെട്രോയില്‍ യാത്ര ചെയ്തത് 25 ലക്ഷം പേരായിരുന്നു .നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെയുള്ള യാത്രക്കാരുടെ കണക്കാണിത്. ദിവസേന ശരാശരി 1,30,000 പേരാണ് യാത്ര ചെയ്തത്. 50,000 ട്രിപ്പുകളാണ് ടൂര്‍ണമെന്റിനിടെ നടത്തിയത്. ഏകദേശം 8,85,000 കിലോമീറ്റര്‍ വരുമിത്. ഒരു ലൈനില്‍ ഒരു ദിശയിലേയ്ക്ക് 2.5 മിനിറ്റ് വ്യത്യാസത്തിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്. റെഡ്‌ലൈനില്‍ ആദ്യമായി 6 കാര്‍ ട്രെയിനുകളും സര്‍വീസ് നടത്തി.
RELATIVE : FIFA ARAB CUP MATCH UPDATE