FIFA ARAB CUP – 2021

FIFA ARAB CUP 2021

ലോകകപ്പിന് മുന്നോടിയായി ഖത്തർ ലോകത്തിനായി സമർപ്പിക്കുന്ന കായിക മാമാങ്കമാണ് പാന്‍ അറബ് ചാംപ്യന്‍ഷിപ്പ് . അറബ് ലോകത്തെ മുന്‍നിരയിലുള്ള 16 ടീമുകളാണ് ARAB CUPനായി ഖത്തറില്‍ ഏറ്റുമുട്ടുക.
മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് നടക്കുന്ന ഫിഫ അറബ് കപ്പില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ 19 ദിവസങ്ങളിലായി 32 മത്സരങ്ങള്‍ നടക്കും. ഖത്തര്‍ ലോകകപ്പിനായി സജ്ജമാകുന്ന 6 വേദികളിലാണ് മത്സരം. ലോകകപ്പിനായി തയാറായ അല്‍ഖോര്‍ അല്‍ബയ്ത്ത് സ്റ്റേഡിയവും റാസ് അബുഅബൗദ് സറ്റേഡിയവും അറബ് കപ്പിന്റെ ഉദ്ഘാടന മത്സര ദിവസം കായികലോകത്തിനായി സമര്‍പ്പിക്കും.

RELATED : FIFA ARAB CUP CHAMPIONS 2021- ALGERIA

MORE FROM RADIO SUNO