JOJI

FAHADH FASSIL ANNOUNCES NEXT MOVIE JOJI

 

ഹിറ്റ് കൂട്ട്കെട്ട് വീണ്ടും ഒന്നിക്കയാണ് . മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റുകൾക്കു ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന് ജോജി എന്ന് പേരിട്ടു .

തിരക്കഥ എഴുതുന്നത് ശ്യാം പുഷ്കരാണ് . ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം . സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ -ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം അടുത്തവർഷം റിലീസ് ചെയ്യും.