Exponents without Experience
എക്സ്പീരിയൻസ് ഇല്ലാതെയും ജീവിതത്തിൽ വിജയിക്കാം …
സ്റ്റാർട്ടപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചവർ …..
സ്റ്റാർട്ടപ്പ് തുടങ്ങുന്നവരുടെ സമയം തെളിഞ്ഞിട്ട് കുറച്ച് വർഷങ്ങളായി അതിൽ തന്നെ ഒരു എക്സ്പീരിയൻസും ഇല്ലാതെ വിജയത്തിന്റെ പടികൾ കയറിയ മിടുമിടുക്കന്മാരും ഉണ്ട് . ആ ബിസ്സിനസ്സ് പ്രതിഭകളിൽ കുറച്ചു പേരെ പരിചയപ്പെടാം.
Vijay Shekhar Sharma
സ്റ്റാർട്ടപ്പ് ലോകത്ത് VSS എന്നാണ് ഇദ്ദേഹം അറിയപ്പടുന്നത്. 2011 ൽ ആരംഭിച്ച ഓൺലൈൻ ധനകാര്യ സേവന സ്റ്റാർട്ടപ്പ് ആയ പേടിഎമ്മിലൂടെയാണ് ഇദ്ദേഹം ജനശ്രെദ്ധ നേടുന്നത് . 90-ൽ ദില്ലി എഞ്ചിനീയറിംഗ് കോളേജിൽ ഡിഗ്രി കോഴ്സിന്റെ രണ്ടാം വർഷത്തിലാണ് അദ്ദേഹം തുടക്കം കുറിക്കുന്നത് . പുതിയ ബിസ്സിനസ്സ് സംരംഭങ്ങളിൽ നിക്ഷേപകനായും ഇന്നും സജീവമാണ് വിജയ് ശേഖർ ശർമ്മ .
Kavin Mittal
ഹൈക്ക് മെസഞ്ചറിന്റെ സ്ഥപകനും സി ഇ ഒ -യുമാണ് ക്യാവിൻ മിത്തൽ . പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്റെ ഇരുപതാമത്തെ വയസ്സിലാണ് ക്യാവിൻ ഇതിനു തുടക്കം കുറിച്ചതു . 3 വർഷം കൊണ്ട് 100 മില്യൺ ഉപയോക്താക്കളാണ് ഹൈക്ക് മെസഞ്ചറിനുള്ളത് .
Kunal Shah
എം ബി എ പാതി വഴിയിൽ ഉപേക്ഷിച്ച ഇദ്ദേഹം രണ്ടായിരത്തിൽ നിരവധി സ്റ്റാർട്ടപ്പ് ആരംഭിച്ചു . കുനാൽ സ്വയം വിശേഷിപിപ്പിക്കുന്നത് തന്നെ നിരവധി കമ്പനികളുടെ founder CEO എന്നാണ് . രണ്ടായിരത്തി പത്തിൽ തുടങ്ങിയ ഫ്രീ ചാർജ് എന്ന സ്റ്റാർട്ടപ്പ് 2015 -ൽ 400 മില്യൺ ഡോളറിനാണ് സ്നാപ്പ് ഡീൽ മേടിച്ചതു . 36 വയസ്സിനുള്ളിൽ ആയിരുന്നു ഈ നേട്ടങ്ങൾ ഒക്കെയും .
Ritesh Malik
Innov8 Coworking എന്ന കമ്പനിയുടെ കോ – ഫൗണ്ടർ ആണ് ഇദ്ദേഹം . ബിസിനസ്സിനോടുള്ള ഇഷ്ടമാണ് ഇദ്ദേഹത്തെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ എത്തിച്ചത് . 2012 -ൽ തുടങ്ങിയ AD Stuck എന്ന മാർക്കറ്റിംഗ് സ്റ്റാർട്ടപ്പിന്റെ പ്രോഡക്റ്റ് ആയ Alive ടൈംസ് ഓഫ് ഇന്ത്യയാണ് സ്വന്തമാക്കിയത് . ഇന്ന് Gourilla ventures -ന്റെ സ്ഥാപകനും സിഇഒ -യുമാണ് ഇദ്ദേഹം .
Ritesh Agarwal
പതിനേഴാമത്തെ വയസ്സിലാണ് റിതേഷ് ഓൺലൈൻ ഹോട്ടൽ പ്ലാറ്റഫോം ആയ oyo -യ്ക്ക് 2013 -ൽ ഡൽഹിയിൽ തുടക്കം കുറിച്ചത് . ഇന്ന് oyo നെറ്റ്‌വർക്ക് യു എ ഇ ,ചൈന , മറ്റു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു . ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ മാരിൽ ഒരാളാണ് റിതേഷ് അഗർവാൾ.
Bhavin & Divyank Turakhia
Bhavin & Divyank Turakhia ബ്രദേഴ്‌സ് വെബ് ബേസ്ഡ് ബിസിനസ് ആയ Directi ആരംഭിച്ചത് 1998 -ൽ വെറും 25,000 രൂപയ്ക്കായിരുന്നു . 2016 ൽ ഒരു ചൈനീസ് കമ്പനി 900 മില്യൺ ഡോളറിനു ഏറ്റെടുത്തതോടെ ഫോബ്‌സ് പട്ടികയിലും ഇടം നേടി ഈ സഹോദരങ്ങൾ.
Sriharsha Majety
ഇന്ന് സ്വിഗ്ഗി പരിചയം ഇല്ലാത്തവർ ഇല്ല . യാത്രകളെ ഒരുപാടിഷ്ടപെടുന്ന Sriharsha Majety-യാണ് ഇതിനു പിന്നിൽ . BITS Pilani യിലും IIM-കൽക്കട്ടയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫയിലിൽ ജോബ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്നത് ട്രാവെലർ എന്നാണ് . ബ്ലോക്ക് ബസ്റ്റർ സ്റ്റാർട്ടപ്പ് സ്വിഗ്ഗി 2014 ലാണ് തുടങ്ങിയത് . ഇന്ന് 460 മില്യണിൽ കൂടുതൽ വരുമാനം നേടി യൂണികോൺ ക്ലബ്ബിൽ വരെ സ്ഥാനം പിടിച്ചു.