EXCHANGE OLD CURRENCY BEFORE JULY 1

currency

പഴയ ഖത്തരി റിയാല്‍ കറന്‍സികള്‍ ഇനിയും മാറ്റിയെടുക്കാത്തവര്‍ ഉണ്ടെങ്കില്‍ പഴയതു മാറ്റി വാങ്ങണമെന്ന് ഓർമ്മപ്പെടുത്തൽ .പ്രാദേശിക ബാങ്കുകളിൽ നിന്നും പഴയത് മാറ്റി പുതിയത് വാങ്ങാം . നാലാം സീരിസിലെ പഴയ നോട്ടുകൾ ജൂലൈ ഒന്ന് മുതൽ അസാധുവാകും.5ാം സീരിസിലെ പുതിയ നോട്ടുകൾ കൈകാര്യം ചെയ്യാൻ മെഷീനുകൾ അപ്ഗ്രേഡ് ചെയ്തു.ഡിസംബർ 18നാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിലായത്.200, 500, 100, 50, 10, 5 നോട്ടുകളാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ നവീകരിച്ചത്.ഖത്തറിന്റെ പാരമ്പര്യം, ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, കായികം മുന്നേറ്റം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ നോട്ടുകൾ .

MORE FROM RADIO SUNO