OSCAR 2023

‘EVERYTHING EVERYWHERE ALL AT ONCE’ DOMINATES OSCAR WITH SEVEN WINS

EVERYTHING EVERYWHERE ALL AT ONCE DOMINATES OSCAR WITH SEVEN WINS .95-ാം ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു . ഓസ്കാർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി നാട്ടു നാട്ടു പുതിയ ചരിത്രം കുറിച്ചു. എം.എം കീരവാണി സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്ക്കാര നേട്ടത്തിലെത്തി . കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക.ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്.ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി.

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)
മികച്ച നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)
മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്
മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്
മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)
മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്‌ ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്
മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്‌സ് ആന്റ് ഹോഴ്‌സ്
മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍
മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ
മികച്ച സഹനടന്‍- കെ ഹൈ ക്യുവാന്‍ (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹനടി- ജാമി ലീ കര്‍ട്ടിസ് (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി
മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)
മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്‌റ്റെല്‍- അഡ്‌റിയെന്‍ മോറോട്ട്
മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍) ഇത് രണ്ടാം തവണയാണ് റൂത്ത് ഈ വിഭാഗത്തിൽ ഓസ്കർ നേടുന്നത്.ഒന്നിലേറെ തവണ ഓസ്കർ നേടുന്ന ആദ്യ കറുത്തവർഗക്കാരി എന്ന ഖ്യാതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് റൂത്ത് കാര്‍ട്ടര്‍ .