EID MUBARAK

EID MUBARAK

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണകളുമായി ഖത്തറിലെ വിശ്വാസ സമൂഹം ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു . ആത്മസമർപ്പണത്തിന്റെ ആഘോഷമാണ് ഈ ദിനം.അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ .

എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം ആഘോഷമെന്ന് പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ സാഹചര്യത്തിലും സര്‍ക്കാരിന്റെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് പെരുന്നാള്‍ ആഘോഷിക്കുകയാണ് രാജ്യത്തെ സ്വദേശികളും പ്രവാസികളും.

പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ചു നിരവധി സ്പെഷ്യൽ പരിപാടികളാണ് റേഡിയോ സുനോ ഒരുക്കിയിരിക്കുന്നത്.

MORE FROM RADIO SUNO