EID ആഘോഷങ്ങൾക്കായി ഒരുങ്ങി ദോഹ കോർണിഷ് . 3 ദിവസത്തെ ആഘോഷമാണ് തയ്യാറാകുന്നത് .
ഖത്തർ ടൂറിസത്തിന്റെ ഈദുൽ ഫിത്ർ ആഘോഷം മേയ് 3 മുതൽ 5 വരെയാണ് . ആഘോഷം ആസ്വാദ്യകരമാക്കാൻ ദോഹ കോർണിഷിൽ 3 ദിവസവും വാഹന ഗതാഗതം അനുവദിക്കില്ല. ആഘോഷങ്ങളിലേക്ക് കാൽനടയായോ ദോഹ മെട്രോയിലോ വേണം എത്താൻ.ആഭ്യന്തര മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുടെയും പങ്കാളിത്തത്തിലാണ് ഖത്തർ ടൂറിസത്തിന്റെ പ്രഥമ ഈദ് ആഘോഷം.
സ്റ്റേജ് പരിപാടികൾ മുതൽ കാർണിവൽ ഗെയിമുകൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് . ബാൻഡ് മേളങ്ങളോടു കൂടിയ ഭീമൻ ബലൂൺ പരേഡ് ആണ് ആഘോഷങ്ങളിലെ പ്രധാന കാഴ്ച.ദിവസവും രാത്രി 9.00ന് വർണാഭമായ വെടിക്കെട്ട്.3 ദിവസവും രാത്രി 7.30 മുതൽ പ്രാദേശിക, മേഖലാ കലാകാരന്മാരുടെ സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും .
RELATED : HAPPY EID MUBARAK