EID AL ADHA FEAST OF SACRIFICE
ത്യാഗ സ്മരണയിൽ ഇന്ന് ഖത്തർ ബലി പെരുന്നാൾ ആഘോഷിക്കുന്നു
ബർവ, വസീഫ് എന്നിവയുടെ പങ്കാളിത്തത്തിലാണ് ഈദ് ആഘോഷം. ഇന്ത്യൻ കൾചറൽ സെന്ററുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. ഏഷ്യൻ ടൗൺ, ഏഷ്യൻ അക്കോമഡേഷൻ സിറ്റി (ലേബർ സിറ്റി), ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ ബരാഹ, അൽഖോറിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ. ഏഷ്യൻ ടൗണിലും ലേബർ സിറ്റിയിലും സംഗീത-സാംസ്‌കാരിക പരിപാടികളും പരമ്പരാഗത തീമാറ്റിക് ഷോകളുമാണ് പ്രധാനമായി ക്രമീകരിച്ചിരിക്കുന്നത് . അതേസമയം കേരളത്തിലെ പ്രളയത്തെ തുടർന്ന് മലയാളി പ്രവാസി സംഘടനകൾ പരിപാടികൾ മാറ്റിവെച്ചു .