EHTERAZ

EHTERAZ TO ALLOW ACTIVATION USING INTERNATIONAL SIM

ഖത്തറിലേക്കുള്ള യാത്രാ, മടക്ക നയത്തിലെ ഭേദഗതിപ്രകാരം ഇനി മുതല്‍ രാജ്യാന്തര സിം ഉപയോഗിച്ചും ഇഹ്തെറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യാം. നിലവില്‍ പ്രാദേശിക സിം കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരുന്നു ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ആറു മുതല്‍ രാജ്യാന്തര സിം ഉപയോഗിച്ചും ഇഹ്തെറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യാനാകും. ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഖത്തറിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ ആപ്പ് ആക്ടീവാക്കുകയും വേണം.