EARTH DAY 2021

Earth day

EARTH DAY 2021

ഭൂമിയ്ക്കായി ഒരു ദിനം ഏപ്രിൽ 22 ലോക ഭൗമദിനം .

ഈ ഭൗമദിനം ലോകത്തിന് നൽകിയത് വിലയേറിയ ഹരിത ചിന്തകളാണ് . ലോകം കോവിഡ് കാലത്തെ തുടർന്ന് നിശ്ചലമായപ്പോഴാണ് ഭൂമി യഥാര്ഥത്തിൽ ശ്വാസമെടുത്ത് തുടങ്ങിയത്.

ഏപ്രിൽ 22 ആണ് ലോകഭൗമദിനമായി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-ന് അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിത്സാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

MORE FROM RADIO SUNO