Driving Licence Official Video Song
‘ഞാൻ തേടും പൊൻ താരം… ‘
ഒരു ആരാധകന്റെ സ്വപ്നം
The Fan Fantasy Song Video
പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിങ് ലൈസൻസിലെ പുതിയ പാട്ടെത്തി . ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ സൂപ്പർതാരമായി പൃഥ്വിരാജ് എത്തുന്നു. പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ ആണ് സഹ നിർമാതാവ് .
സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം.ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഹരീന്ദ്രൻ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത് . ഇന്ന് പുറത്തിറങ്ങിയ പുതിയ പാട്ടിൽ പൃഥ്വിരാജ് , മിയ , സൂരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് പ്രധാനമായും എത്തുന്നത് .
സൂപ്പർ താരത്തെ ഇഷ്ടപ്പെടുന്ന സൂരാജ് വെഞ്ഞാറമ്മൂടിൻറെ കഥാപാത്രം കാണുന്ന സ്വപ്നം പോലെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത് . സന്തോഷ് വർമ്മയുടെ വരികൾക്ക് യാക്സ്ൻ ഗാരി പെരേരയും നേഹ എസ്.നായരും ആണ് ഈണമിട്ടിരിക്കുന്നു. ആന്റണി ദാസൻ, നേഹ എസ്. നായർ എന്നിവർ ചേർന്നാണ് ആലാപനം.ഡിസംബർ 20ന് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിലെത്തും.